കോഴിക്കോട്: ഫാറൂഖ്‌കോളേജ് എസ്.എസ് ഹോസ്റ്റലിൽ 1984 മുതൽ 1990 വരെ താമസിച്ച് പഠിച്ചിരുന്നവരുടെ കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,00,100 രൂപ നൽകി. കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള അംഗങ്ങൾ വാട്‌സ്ആപ്പ് വഴിയുള്ള കൂട്ടായ പ്രവർത്തനത്തിലൂടെയാണ് തുക സ്വരൂപിച്ചത്. തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ തുക ഏറ്റുവാങ്ങി.