പേരാമ്പ്ര: ലോക്ക് ഡൗണിൽ വീടുകളുടെ നിർമ്മാണം നിർത്തിവച്ചതിനാൽ പുലപ്രക്കുന്ന് കോളനിയിൽ താമസിച്ചിരുന്ന ഒമ്പത് സാംബവ കുടുംബങ്ങൾക്ക് മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിളയാട്ടൂർ എളമ്പിലാട് എൽ.പി.സ്‌കൂളിൽ താല്കാലിക താമസസൗകര്യം ഒരുക്കി. കാലവർഷം ശക്തമായതിനെ തുടർന്ന് ഇവർ താമസിച്ചിരുന്ന താൽക്കാലിക ഷെഡ് സുരക്ഷിതമല്ലാതായ സാഹചര്യത്തിലാണ് മാറ്റി താമസിപ്പിച്ചത്.
മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.റീന, വൈസ് പ്രസിഡന്റ് കെ.ടി.രാജൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഇ.ശ്രീജയ, യൂസഫ് കോറോത്ത്, വി.പി.രമ, ഗ്രാമപഞ്ചായത്ത് മെമ്പർ ഭാസ്‌കരൻ കൊഴുക്കല്ലൂർ, വാർഡ് വികസന സമിതി കൺവീനർ എം.കെ.കേളപ്പൻ, കൊഴുക്കല്ലൂർ വില്ലേജ് ഓഫീസർ എ. മിനി, എസ്.സി പ്രൊമോട്ടർ പ്രസീത എന്നിവർ ക്യാമ്പിലേക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് നേതൃത്വം നൽകി. ഭക്ഷ്യവസ്തുക്കൾ കോളനി കൺവീനർ രതീഷ് പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് ഏറ്റുവാങ്ങി.