corona

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ അറിയിച്ചു. അഞ്ച് പേർ രോഗമുക്തരായി. വിദേശത്ത് നിന്ന് വന്ന നാലും, ചെന്നൈയിൽ നിന്നെത്തിയ മൂന്നും, സമ്പർക്കത്തിലൂടെ മൂന്നും പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച മാവൂർ സ്വദേശിയായ അഞ്ചുവയസുകാരനെ മേയ് 25നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പന്തീരങ്കാവ് സ്വദേശികളായ 54 കാരനും 23 വയസുള്ള യുവാവും മേയ് 17 ന് ചെന്നൈയിൽ നിന്ന് വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടർന്ന് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലാക്കി.

കൊടുവള്ളി സ്വദേശിനിയ്‌ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മേയ് 31ന് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ജൂൺ ഒന്നിന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുവൈറ്റിൽ നിന്നെത്തിയ മടവൂർ സ്വദേശിയായ യുവാവ് മേയ് 30നാണ് കരിപ്പൂരിലെത്തിയത്. രോഗ ലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

കുന്ദമംഗലം സ്വദേശിയായ യുവാവ് മേയ് 24ന് ചെന്നൈയിൽ നിന്നെത്തി ബന്ധുവീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ജൂൺ ഒന്നിന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മേയ് 30ന് കുവൈറ്റിൽ നിന്നെത്തിയ ചെക്യാടി സ്വദേശിയായ 51കാരനെ വടകര കൊറോണ പരിചരണ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്നു. ജൂൺ രണ്ടിന് രോഗലക്ഷണങ്ങളോടെ കോഴിക്കോട് എഫ്.എൽ.ടി.സിയിൽ പ്രവേശിപ്പിച്ചു.

ഫാറൂഖ് സ്വദേശിനിയായ യുവതി മേയ് 20നാണ് റഷ്യയിൽ നിന്ന തിരുവനന്തപുരത്തെത്തിയത്. തുടർന്ന് കെ.എസ്.ആർ.ടി.സി ബസിൽ താമരശ്ശേരി കൊറോണ പരിചരണ കേന്ദ്രത്തിലെത്തി. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുമ്പോഴാണ് രോഗലക്ഷണങ്ങളെ തുടർന്ന് എഫ്.എൽ.ടി.സിയിൽ ചികിത്സയിലായത്.

മണിയൂർ സ്വദേശിനിയായ യുവതി പ്രസവത്തെ തുടർന്ന് മേയ് 24 ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ജൂൺ രണ്ടിന് കൊവിഡ് സ്ഥിരീകരിച്ചു. മേയ് 29നാണ് വളയം സ്വദേശി ദോഹയിൽ നിന്ന് കണ്ണൂരിലെത്തിയത്. തുടർന്ന് കോഴിക്കോട് പാളയത്തെ കോവിഡ് പരിചരണ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്നു. മേയ് 31ന് ലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

എണ്ണം ഇങ്ങന

 ജില്ലയിലെ ആകെ രോഗികൾ - 88

 ഇപ്പോൾ ചികിത്സയിലുള്ളത് - 45