 
പയ്യോളി: കഴിഞ്ഞദിവസം രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലിൽ വീട് തകർന്നു. അയനിക്കാട് കൊളാവിപ്പാലം കളത്തായി താരേമ്മൽ സുരേഷ് ബാബുവിന്റെ (കണ്ണൻ)വീടാണ് ഭാഗികമായി തകർന്നത്. വയറിംഗ് പൂർണമായും കത്തിനശിച്ചു. ഫാനുകൾ, ടി.വി, ബൾബുകൾ എന്നിവയും നശിച്ചു.വീടിനോട് ചേർന്നുള്ള കുളിമുറിയുടെ മെയിൻ സ്ലാബ് തകർന്നു. കുളിമുറിയുടെ രണ്ടു ചുവരുകളിലും വലിയ ദ്വാരം വീണു. വീടിന് സമീപത്തെ തെങ്ങും നശിച്ചു. ഏകദേശം രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.