കോഴിക്കോട്: ജില്ലയിൽ ഇന്നലെ അഞ്ച് പേർ കൂടി കൊവിഡ് മുക്തരായി. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മാവൂർ സ്വദേശി (64), കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന ബാലുശ്ശേരി വട്ടോളി സ്വദേശി (29), തൂണേരി സ്വദേശി (39), താമരശ്ശേരി സ്വദേശി (40), കൊയിലാണ്ടി നടേരി സ്വദേശി (53) എന്നിവരാണ് രോഗമുക്തി നേടിയത്. ഇന്നലെ 267 സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കൊവിഡ് കണക്കുകൾ ഇങ്ങനെ
രോഗം ഭേദമായവർ- 42
ഇതുവരെ രോഗം സ്ഥിരീകരിച്ചത്- 88
ചികിത്സയിലുള്ളത്- 45
കോഴിക്കോട് മെഡിക്കൽ കോളേജിൽ- 17
പരിശോധനയ്‌ക്ക് അയച്ച സാമ്പിൾ- 6000
നെഗറ്റീവായ സാമ്പിൾ- 5612
ലഭിക്കാനുള്ള ഫലം- 275