vallam
കടൽക്ഷോഭത്തിൽ തകർന്ന ഫൈബർ വള്ളത്തിന്റെ അവശിഷ്ടം ഏഴിമല നാവിക അക്കാദമിക്ക് സമീപം കരക്കടിഞ്ഞപ്പോൾ

കൊയിലാണ്ടി: കടൽക്ഷോഭത്തിൽ തകർന്ന ഫൈബർ വള്ളത്തിന്റെ അവശിഷ്ടം കണ്ടെത്തി. വിരുന്നുകണ്ടി ഭാഗത്തു നിന്ന് കഴിഞ്ഞ മാസം 26ന് മത്സ്യ ബന്ധനത്തിന് പോയ വള്ളത്തിന്റെ അവശിഷ്ടമാണ് ഏഴിമല നാവിക അക്കാദമിക്ക് സമീപം പൂർണമായും തകർന്ന നിലയിൽ ഇന്നലെ കരക്കടിഞ്ഞത്. അപകടം പറ്റിയ ഉടൻ ആഴക്കടലിൽ വെച്ച് ചാലിയത്തുള്ള മറ്റൊരു വള്ളം എത്തിയതിനാൽ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടിരുന്നു. വിരുന്നുകണ്ടി വി.കെ. ദാസന്റേതാണ് തകർന്ന വള്ളം. ഏകദേശം 8 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.