കോഴിക്കോട്: ലോക പരിസ്ഥിതി ദിനമായ ഇന്ന് മർകസ് വിവിധ കാർഷിക പദ്ധതികൾക്ക് തുടക്കം കുറിക്കും. മർകസിന്റെ കാർഷിക പദ്ധതിയായ നോളജ് സിറ്റിയിലെ മസ്‌റ മാതൃകയിൽ വിവിധ സ്ഥാപനങ്ങളിൽ സ്ഥലലഭ്യതയ്‌ക്കനുസരിച്ച് കൃഷി ചെയ്യും.

മർകസ് പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്‌ക്ക് 2.30ന് ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ യൂട്യൂബ് പേജായ www.youtube.com/markazonline ൽ നിർവഹിക്കും. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സി. മുഹമ്മദ് ഫൈസി എന്നിവർ സന്ദേശം നൽകും.