തിരുവമ്പാടി: കോഴിക്കോട് - മലപ്പുറം ജില്ലകളിൽ വിതരണത്തിന് കൊണ്ടുവന്ന 2070 പായ്ക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി മൂന്നുപേരെ തിരുവമ്പാടി പൊലീസ് പിടികൂടി. കാസർകോട് സ്വദേശികളായ പാണത്തൂർ പള്ളിക്കൽ റഹീം (25), ചെറുക്കള സാദത്ത് വില്ലയിൽ ഷഫീഖ് (25), കുമ്പള അരിക്കടി ബൈത്തുൽ അഫർ അബ്ദുൽസഫ്‌വാൻ (22) എന്നിവരാണ് പിടിയിലായത്. തിരുവമ്പാടി സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കർണ്ണാടകയിൽ നിന്ന് മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ മൂന്നു ബാഗുകളിലായി പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. പ്രതികളെ ക്വാറന്റൈൻ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.