രാമനാട്ടകര: പുല്ലുംകുന്നിലെ ഫ്‌ളാറ്റിൽ വാടകയ്ക്ക് താമസിച്ചിരുന്ന വിമാന ജീവനക്കാരിക്കും ഇവരുമായി സമ്പർക്കം പുലർത്തിയിരുന്ന മറ്റൊരാൾക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ പുല്ലുംകുന്നിലേക്കുള്ള റോഡുകൾ പൊലീസ് അടച്ചു. വൈദ്യരങ്ങാടി, പതിനൊന്നാം മൈൽസ്, പുളിഞ്ചോട്എന്നിവിടിങ്ങളിൽ നിന്ന് പുല്ലുംകുന്നിലേക്കുള്ള റോഡുകളും ബൈപ്പാസിൽ നിന്നുള്ള ഖദീജ കുട്ടി ടീച്ചർ റോഡുമാണ് അടച്ചത്. വിമാന ജീവനക്കാരിയുമായി സമ്പർക്കത്തിലായിരുന്ന 13 ലധികം പേർ നിരീക്ഷണത്തിലാണ്. ആദ്യ കേസ് വന്നതുമുതൽ ഇവിടെയുള്ള മെഡിക്കൽ ഷോപ്പും പലചരക്ക് കടയും അടപ്പിച്ചിരുന്നു.