കോഴിക്കോട്: ജില്ലയിൽ ഇന്നലെ വന്ന 557 പേരുൾപ്പെടെ 7561 പേർ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ അറിയിച്ചു. 32,682 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇന്നലെ വന്ന 31 പേരുൾപ്പെടെ 125 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 96 പേർ മെഡിക്കൽ കോളേജിലും 29 പേർ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 33 പേർ ആശുപത്രി വിട്ടു.
പുതുതായി വന്ന 158 പേരുൾപ്പെടെ 3031 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. 813 പേർ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയർ സെന്ററുകളിലും 2182 പേർ വീടുകളിലും 36 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 125 പേർ ഗർഭിണികളാണ്.
നിരീക്ഷണം ഇങ്ങനെ
ഇന്നലെ നിരീക്ഷണത്തിലായവർ- 557
ആകെ നിരീക്ഷണത്തിലുള്ളവർ- 7561
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്- 125
നിരീക്ഷണത്തിലുള്ള പ്രവാസികൾ- 3031
ഇന്നലെ നിരീക്ഷണത്തിലായ പ്രവാസികൾ- 158