img202006
മുക്കം സഹ.ബാങ്ക് ആരംഭിച്ച കൃഷി വി.കുഞ്ഞൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുക്കം സർവീസ് സഹ. ബാങ്ക് കൃഷി ആരംഭിച്ചു. കച്ചേരിയിലെ ലങ്കയിൽ ഷാജിരാജിന്റെ സ്ഥലത്താണ് ചേന, ഇഞ്ചി, മഞ്ഞൾ, ചേമ്പ് തുടങ്ങിയ ഇടവിളകൾ കൃഷി ചെയ്യുന്നത്. മുക്കം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.ടി.ബാലൻ, കെ.ടി. ശ്രീധരൻ, ടി.ടി. സുലൈമാൻ, ടി.കെ. ഷറഫുദ്ദീൻ, കൃഷി അസിസ്റ്റന്റ് സുബ്രമണ്യൻ, എ.എം അബ്ദുള്ള, ഒ.കെ. ബൈജു, വി.എ.നൗഷാദ്, എം.കെ.മുനീർ, ദാവൂദ് മുത്താലം, സെക്രട്ടറി ഇൻ ചാർജ്ജ് എ.പി. മുഹമ്മദ് കുട്ടി, പ്രേമൻ കുയ്യൂളി, ഷാജി രാജ് ലങ്കയിൽ, പ്രഭാകരൻ മരപ്പെട്ടിമ്മൽ എന്നിവർ പങ്കെടുത്തു.