രാമനാട്ടുകര: കൊവിഡ് സ്ഥിരീകരിച്ച യുവതിക്ക് മതിയായ സൗകര്യങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയ അധികൃതരുടെ നടപടിയിൽ മുസ്ലിം ലീഗ് രാമനാട്ടുകര മുനിസിപ്പൽ 16ാം ഡിവിഷൻ കമ്മിറ്റി പ്രതിഷേധിച്ചു. മെഡിക്കൽ റിപ്പോർട്ട് പോസി​റ്റീവായ യുവതി താമസിച്ച ഫ്ലാ​റ്റിൽ അവർ ഉപയോഗിച്ച സ്ഥലങ്ങൾ ക്ലീൻ ചെയ്യാൻ ബ്ലീച്ചിംഗ് പൗഡറും കൈയ്യുറയും ആവശ്യപ്പെട്ടപ്പോൾ ആരോഗ്യ സ്റ്റാന്റിംഗ് കമ്മി​റ്റി ചെയർമാൻ കൂടിയായ ഡിവിഷൻ കൗൺസിലർ മെഡിക്കൽ ഷോപ്പിൽ പോയി വാങ്ങാൻ പറഞ്ഞത് പ്രതിഷേധാർഹമാണ്. ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് കെ.പി ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ലീഗ് സെക്രട്ടറി പി.കെ.അസീസ് മാസ്​റ്റർ, മീഡിയ കൺവീനർ വി.പി.എ സിദ്ധീഖ്, പാറോൽ ലത്തീഫ് , ഷമീർ പറമ്പത്ത് , കെ .ടി .ഷാഹുൽ , കെ. പി .നാസർ തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി വി.പി.അസ്‌കർ സ്വാഗതം പറഞ്ഞു.