ചേളന്നൂർ: കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തിലെന്ന പോലെ മഴക്കാല രോഗങ്ങൾ തടയാനും പരമാവധി മുൻകരുതലുണ്ടാവണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

എലത്തൂർ നിയോജകമണ്ഡലത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി ചടങ്ങിൽ ഫേസ് ഷീൽഡുകൾ നൽകി.

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ശോഭന അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കുണ്ടൂർ ബിജു, പ്രകാശൻ, വത്സല, ജമീല, പി. അപ്പുക്കുട്ടൻ, ചോയിക്കുട്ടി, മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.