വടകര: വടകര സിദ്ധസമാജത്തിലെ അന്തേവാസികൾക്കായി സർക്കാർ പദ്ധതിപ്രകാരം 50 സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. സിദ്ധാശ്രമത്തിൽ താലൂക്ക് സപ്ലൈ ഓഫീസർ ആശ്രമം പ്രതിനിധി എസ്.സനന്ദന് കിറ്റുകൾ കൈമാറി. അസി. താലൂക്ക് സപ്ലൈ ഓഫീസർ പി.സീമ, ജീവനക്കാരായ കെ.പി.ശ്രീജിത്ത് കുമാർ, ജൂനിയർ മാനേജർ എൻ.ജയൻ, വടകര സപ്ലൈകോ സൂപ്പർ മാർക്കറ്റ് ഓഫീസർ ഇൻ ചാർജ് സി.കെ.സോന എന്നിവർ സംബന്ധിച്ചു.