കോഴിക്കോട്: അരയിടത്തുപാലത്തെ മൈക്രോ ഹെൽത്ത് റഫറൻസ് ലബോറട്ടറീസിന് കൊവിഡ് രോഗ നിർണയ ടെസ്റ്റുകൾ നടത്താൻ ഐ.സി.എം.ആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) അനുമതി.
ജീൻ എക്‌സ്‌പേർട്ട്, ട്രൂനാറ്റ് എന്നീ റാപ്പിഡ് ആർ.ടി.പി.സി.ആർ മെഷീനുകൾക്കൊപ്പം തന്നെ, കൺവെൻഷനൽ ആർ.ടി.പി.സി.ആർ മെഷീൻ ക്വയാജൻ ഉൾപ്പെടെ എല്ലാ പരിശോധനാ സംവിധാനങ്ങളും ലാബിൽ സജ്ജമാണെന്ന് സി.ഇ.ഒ സി.കെ.ഡോ.നൗഷാദ് അറിയിച്ചു. ഒരു ദിവസം തന്നെ നൂറു കണക്കിന് സാമ്പിളുകൾ ഇവിടെ പരിശോധനാവിധേയമാക്കാൻ കഴിയുമെന്ന് ലബോറട്ടറിയുടെ ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ദിനേശ് കുമാർ സൗന്ദർരാജ് പറഞ്ഞു.
കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജി വിഭാഗം മുൻ മേധാവി ഡോ. കെ.പി.അരവിന്ദനാണ് മൈക്രോ ഹെൽത്ത് റഫറൻസ് ലബോറട്ടറിയുടെ മെഡിക്കൽ ഡയറക്ടറും സീനിയർ കൺസൾട്ടന്റ് പത്തോളജിസ്റ്റും. ഡയഗ്‌നൊസിസ്, എജ്യുക്കേഷൻ, റിസർച്ച് എന്നീ മൂന്നു വിഭാഗങ്ങളിലായാണ് ലാബിന്റെ പ്രവർത്തനം.