കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തിൽ പ്രകൃതിയുടെ നല്ല പാഠങ്ങൾ നിരത്തുകയാണ് ഹ്രസ്വചിത്രമായ 'നിസർഗ"യിലെ കുട്ടിക്കൂട്ടം. കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ യു.പി വിദ്യാർത്ഥികളാണ് 'നിസർഗ" ഒരുക്കിയത്. സോഷ്യൽ മീഡിയയിലൂടെ പ്രകാശനം നിർവഹിച്ച ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്.
കുട്ടികളും കുഴിയാനയും തുമ്പിയുമാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. പണ്ട് ഭൂമിയിൽ ധാരാളമുണ്ടായിരുന്ന പല ജീവികളും അന്യംനിന്നു പോയ ആശങ്ക പങ്കുവെക്കുന്നതാണ് ചിത്രം. കുഴിയാനയെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയത്. പുതിയ തലമുറയ്‌ക്ക് തുമ്പിയും കുഴിയാനയുമെല്ലാം പുതുമയായിരിക്കും. അന്യമായി കൊണ്ടിരിക്കുന്ന ഇത്തരം പ്രകൃതിപാഠങ്ങളാണ് അര മണിക്കൂറുള്ള ചിത്രിലൂടെ പറയുന്നത്.

കഥ എഴുതിയതും തിരക്കഥ തയ്യാറാക്കിയതും സംവിധാനം നിർവിഹിച്ചതുമെല്ലാം കുട്ടികളാണ്. സംവിധാനത്തിൽ മാദ്ധ്യമപ്രവർത്തകൻ എസ്.എൻ രജീഷും കാമറയിൽ സുശോഭ് നെല്ലിക്കോടും ലൈറ്റിംഗിൽ സാംജിത് ലാലും ശബ്ദമിശ്രണത്തിൽ ഹരിയും എഡിറ്റിംഗിൽ മനു ഗോവിന്ദും സഹായികളായി.