വടകര: ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി ഏറാമല ബാങ്ക് നടപ്പാക്കുന്ന നൂറ് തെങ്ങിൻ തൈകൾ നട്ടുവളർത്തലിന്റെ ഉദ്ഘാടനം പ്രൈമറി സൊസൈറ്റീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് ചെയർമാൻ പി.കെ. കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ ടി.കെ. വിനോദൻ, ഒ. മഹേഷ് കുമാർ, വി. വിജീഷ്, എം.കെ. വിജയൻ, അങ്കണവാടി അദ്ധ്യാപിക അഖില എന്നിവർ സംസാരിച്ചു.