വടകര: വടകര റൂറൽ ബാങ്കിന്റെ ഹരിതം സഹകരണം പദ്ധതിയുടെ താലൂക്കുതല ഉദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. തെങ്ങിൻ തൈയുടെ വിതരണോദ്ഘാടനം സഹകരണ സംഘം യൂണിറ്റ് ഇൻസ്‌പെക്ടർ ബിന്ദു കർഷക ബിന്ദു ബാലന് നൽകി നിർവഹിച്ചു. എ.ടി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർമാരായ സി. ഭാസ്കരൻ, അഡ്വ. ഇ.എം. ബാലകൃഷ്ണൻ, സോമൻ മുതുവന, അസിസ്റ്റന്റ് ഡയറക്ടർ സാബു ജോസഫ് എന്നിവർ സംസാരിച്ചു. പി.പി. ചന്ദ്രശേഖരൻ സ്വാഗതവും കെ.പി. പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.