jithesh

കുറ്റ്യാടി: മാസ്‌ക് മുഖം മറയ്‌ക്കുകയാണെന്ന പരാതിയ്‌ക്ക് വിരമാമിടുകയാണ് കുറ്റിയാടിയിലെ വീഡിയോ വിഷൻ സ്റ്റുഡിയോ ഉടമ മാവുള്ള ചാലിൽ ജിതേഷ്. ആവശ്യക്കാരുടെ മുഖം ആലേഖനം ചെയ്‌ത മാസ്‌കിനാണ് ജിതേഷ് രൂപം നൽകിയത്. മാസ്ക് നിർബന്ധമാക്കിയതോടെ. പരിചിതരുടെ മുഖം പോലും മനസിലാക്കാൻ കഴിയാത്ത അവസ്ഥയിലാണ് പുത്തൻ ആശയം ജിതേഷിന്റെ മനസിലുദിച്ചത്.

ആദ്യം ആവശ്യക്കാരുടെ ഫോട്ടോയും മുഖത്തിന്റെ അളവും എടുക്കും. ഇത് മാസ്‌കിൽ പ്രിന്റ് ചെയ്യും. ഓക്‌സിജൻ ലഭ്യത ക്രമപെടുത്തി പ്രിന്റ് ചെയ്യുന്നതിനാൽ മറ്റ് ദൂഷ്യഫലങ്ങളും ഉണ്ടാകില്ല. ഹരിത പ്രോട്ടോക്കോളിലൂടെ നിർമ്മിക്കുന്ന മാസ്ക് കഴുകി ദീർഘനാൾ ഉപയോഗിക്കാം. മുഖം തെളിയുന്ന ജിതിഷിന്റെ മാസ്‌കിന് ആവശ്യക്കാർ ഏറെയാണ്.