എടച്ചേരി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എടച്ചേരി നരിക്കുന്ന് യു.പി സ്‌കൂൾ വിദ്യാർത്ഥികൾ വീട്ടുവളപ്പിൽ വൃക്ഷത്തൈ നട്ട് 'നാളെക്കൊരു തണൽ' പദ്ധതിയ്ക്ക് തുടക്കമിട്ടു. പരിസ്ഥിതി സന്ദേശവും നടീലിന്റെ ഫോട്ടോയും കുട്ടികൾ സ്‌കൂൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പങ്ക് വെച്ചു.
അദ്ധ്യാപകരായ സുനിൽകുമാർ, നിഷ എന്നിവർ നേതൃത്വം നൽകി. വിദേശത്തുള്ള സ്കൂൾ മാനേജർ എം.പി.ബാലകൃഷ്ണൻ ദിനാചരണ പരിപാടികൾക്ക് ആശംസ നേർന്ന് സന്ദേശമയച്ചു.