photo


ബാലുശ്ശേരി: വരുംകാലത്ത് മനുഷ്യൻ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളെ മുൻകൂട്ടി പ്രവചിക്കാൻ എം.പി.വീരേന്ദ്രകുമാറിന് കഴിഞ്ഞിട്ടുണ്ടെന്ന് പുരുഷൻ കടലുണ്ടി എം.എൽ.എ പറഞ്ഞു. ശുദ്ധവായു പോലും വില കൊടുത്ത് ഉപയോഗിക്കേണ്ടി വരുന്ന കാലം വരുമെന്നു അടുത്ത യുദ്ധം കുടിവെള്ളത്തിന് വേണ്ടിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് തന്നതാണ്.
പരിസ്ഥിതി ദിനത്തിൽ ലോക് താന്ത്രിക് ജനതാദൾ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ വൃക്ഷത്തൈ നടലും അനുസ്മരണയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് എൻ.നാരായണൻ കിടാവ് അദ്ധ്യക്ഷത വഹിച്ചു. വിവിധ കക്ഷി നേതാക്കളായ വി.എം.കുട്ടികൃഷ്ണൻ, കെ.രാമചന്ദ്രൻ, ടി.എം.ശശി, പൃഥിരാജ് മൊടക്കല്ലൂർ, ദിനേശൻ പനങ്ങാട്, സന്തോഷ് കുറുമ്പൊയിൽ, സുജ ബാലുശ്ശേരി, സി.അശോകൻ, പി.കെ.ബാലൻ, എ.കെ.രവീന്ദ്രൻ, കെ.എം.ബാലൻ, ഹരീഷ് ത്രിവേണി, എ.ഭാസ്‌കരൻ, കെ.കൃഷ്ണൻകുട്ടി കുറുപ്പ്, ഷൈമ കോറോത്ത്, എൻ.കെ.അനീസ്, വേണുദാസ്, നൗഫൽ കണ്ണാടിപ്പൊയിൽ എന്നിവർ പ്രസംഗിച്ചു.