ഫറോക്ക്: നാടിനു വേണ്ടി ജീവിതം സമർപ്പിച്ചവരുടെ ഓർമ്മയ്ക്കായി മരങ്ങൾ നട്ടുകൊണ്ട് സി പി ഐ യുടെയും ബഹുജന സംഘടനകളുടെയും ആഭിമുഖ്യത്തിൽ ബേപ്പൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പരിസ്ഥിതി ദിനം ആചരിച്ചു. ഫറോക്ക് പ്രദേശത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറ പാകിയ പൂതേരി കോരുജിയുടെ ഓർമ്മയ്ക്കായി വെസ്റ്റ് നല്ലൂരിൽ കൗൺസിലർ ചന്ദ്രമതി തൈത്തോടൻ മരം നട്ടു. ചന്ദ്രൻ തറയിൽ, എം രമേശൻ,എളേടത്ത് പ്രസാദ്, വിജയൻകുമാർ പൂതേരി എന്നിവർ സംസാരിച്ചു.
ഫറോക്ക് മേഖലയിൽ എ ഐ ടി യു സി യുടെയും സി പി ഐ യുടെയും നേതാവായിരുന്ന മേലായി ഷൺമുഖന്റെ ഓർമ്മയ്ക്കായി സബ് രജിസ്ട്രാർ ഓഫീസ് പരിസരത്ത് എ ഐ ടി യു സി ബേപ്പൂർ മണ്ഡലം പ്രസിഡന്റ് ഒ ഭക്തവത്സലൻ മരം നട്ടു. സി പി ശ്രീധരൻ സംസാരിച്ചു.
രാമനാട്ടുകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റിന്റെ വൃക്ഷ തൈകൾ നട്ടുവളർത്തൽ ഫറോക്ക് പൊലീസ് ഇൻസ്പക്ടർ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി സലീം രാമനാട്ടുകര, യൂണിറ്റ് പ്രസിഡന്റ് അലി പി. ബാവ, ജനറൽ സെക്രട്ടറി പി എം അജ്മൽ ,സി അബ്ദുൽ ഖാദർ ,സി ദേവൻ ,ടി മമ്മദ് കോയ ,പി സി നളിനാക്ഷൻ, അജയ് കുമാർ അൽഫ,പാച്ചീരി സൈതലവിഎന്നിവർ നേതൃത്വം നല്കി.
രാമനാട്ടുകര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി രാമനാട്ടുകര യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വൃക്ഷത്തൈ നടൽ യൂണിറ്റ് പ്രസിഡന്റ് ജലീൽ ചാലിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി മോഹൻദാസ് (സിനാർ), എ എം ഷാജി, രവീന്ദ്രൻ. പി, അബ്ദുസ്സലാം കെ, മുജീബ്റഹ്മാൻ എം എന്നിവർ പങ്കെടുത്തു.