കുന്ദമംഗലം: ഒരു കോടി ഫലവൃക്ഷ തൈകൾ നട്ടുവളർത്തൽ പദ്ധതിയുടെ മണ്ഡലംതല ഉദ്ഘാടനം പി.ടി.എ.റഹീം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ അദ്ധ്യക്ഷത വഹിച്ചു.
ലോക പരിസ്ഥിതി ദിനത്തിൽ കാരന്തൂർ പാറ്റേൺ സ്പോർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാറ്റേൺ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു. കുന്ദമംഗലം പ്രസ് ക്ലബ്ബ് പ്രസിഡണ്ട് രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പാറ്റേൺ സെക്രട്ടറി സി.യൂസഫ്, വൈസ് പ്രസിഡണ്ട് റബീക്പാറ്റയിൽ, ട്രഷറർ ഹസൻ ഹാജി, കെ.ടി.നജീബ് എന്നിവർ സംബന്ധിച്ചു.