രാമനാട്ടുകര: കൊവിഡ് സ്ഥിരീകരിച്ച യുവതിയ്‌ക്ക് മതിയായ പ്രാഥമിക സൗകര്യങ്ങൾ നൽകാത്തതിൽ മുസ്ലിം ലീഗ് രാമനാട്ടുകര മുനിസിപ്പൽ 16 ആം ഡിവിഷൻ പ്രതിഷേധിച്ചു. ലീഗ് മുനിസിപ്പൽ സെക്രട്ടറി പി.കെ. അസീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി. ഹസൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.പി. അസ്‌കർ സ്വാഗതം പറഞ്ഞു. മീഡിയ കൺവീനർ വി.പി.എ സിദ്ധീഖ് വിഷയമവതരിപ്പിച്ചു. പാറോൽ ലത്തീഫ്, ഷമീർ പറമ്പത്ത്, കെ.ടി. ഷാഹുൽ, കെ.പി. നാസർ തുടങ്ങിയവർ പ്രസംഗിച്ചു.