കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'നന്മയുടെ തൈ നടാം ' എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 30,000 വൃക്ഷത്തൈകൾ നട്ടു. സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ തൈ നട്ട് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി. എ മുഹമ്മദ് റിയാസ് നിർവഹിച്ചു. സാഹിത്യകാരി ഖദീജ മുംതാസിന്റെ വീട്ടിൽ സംസ്ഥാന ട്രഷറർ എസ്.കെ സജീഷും വി.ആർ സുധീഷിന്റെ വീട്ടിൽ സംസ്ഥാന ജോ.സെക്രട്ടറി പി നിഖിലും, കെ.പി രാമനുണ്ണിയുടെ വീട്ടിൽ ജില്ലാ സെക്രട്ടറി വി വസീഫും വൃക്ഷത്തൈ നട്ടു. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ പ്രസിഡന്റ് എൽ.ജി ലിജീഷ്, ജില്ലാ ട്രഷറർ പി.സി ഷൈജു, ജില്ലാ ജോ.സെക്രട്ടറി കെ അരുൺ ,ജില്ലാ കമ്മറ്റി അംഗങ്ങളായ പിങ്കിപ്രമോദ് , ആർ .ഷാജി, ഫഹദ്ഖാൻ, കെ അഭിജേഷ്, മുരളി എന്നിവർ പങ്കെടുത്തു.
ബ്ലോക്ക് തല ഉദ്ഘാടന പരിപാടിയിൽ കോഴിക്കോട് സൗത്തിൽ പി ഷിജിത്തും പേരാമ്പ്രയിൽ പി.കെ അജീഷും പങ്കെടുത്തു.