yoth-con
യൂത്ത് കോൺഗ്രസിന്റെ തെളിനീരും തണലും പദ്ധതി മണിയൂരിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു

വടകര: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന തെളിനീരും തണലും പദ്ധതി തുടങ്ങി. ജില്ലയിൽ 13 നിയോജക മണ്ഡലങ്ങളിലും പൊതുകുളങ്ങൾ ശുചീകരിച്ച് 1000 വൃക്ഷത്തൈകൾ നടുന്ന പരിസ്ഥിതി സംരക്ഷണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം മണിയൂരിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ് നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി വി.പി. ദുൽഖിഫിൽ, കാവിൽ രാധാകൃഷ്ണൻ, ശ്രീജേഷ് ഊരത്ത്, സി.പി.വിശ്വനാഥൻ, യൂത്ത് കോൺഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ. ഇസ്ഹാഖ്, ബവിത്ത് മലോൽ, സി.ടി.കെ.ബബിൻ ലാൽ, ചന്ദ്രൻ മൂഴിക്കൽ എന്നിവർ പ്രസംഗിച്ചു.