മുക്കം: കാരശ്ശേരി സർവീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ കാരശ്ശേരി എ യു പി സ്കൂൾ, മുക്കം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ തെങ്ങിൻതൈകൾ നട്ടു. ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.ധനീഷ്, മുഹമ്മദ് കക്കാട് എന്നിവർ സംബന്ധിച്ചു. മുക്കം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നീലേശ്വരം ഹയർ സെക്കൻഡറി സ്കൂളിൽ തെങ്ങിൻ തൈകൾ നട്ടു. പ്രസിഡൻറ് പി.ടി.ബാലൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ പി. പ്രശോഭ് കുമാർ, ഒ.കെ.ബൈജു, എ. എം. അബ്ദുള്ള, മുനീർ ,സാജൻ, ബാങ്ക് സെക്രട്ടറി എ.പി. മുഹമ്മദ് കുട്ടി, ബുഷറ, എ എം അഹമ്മദ് കുട്ടി ഹാജി, എം.കെ.യാസർ എന്നിവർ സംബന്ധിച്ചു.
മുക്കം അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ താഴെക്കോട് എൽപി സ്കൂൾ, മണാശ്ശേരി ഗവ.യു.പി സ്കൂൾ, പ്രതീക്ഷ സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ തെങ്ങിൻ തൈകൾ നട്ടു. പ്രസിഡൻറ് കപ്പ്യേടത്ത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് റഫീഖ് മാളിക, ബഷീർ തെച്ച്യാട് , സെക്രട്ടറി വി.സച്ചിൻ തുടങ്ങിയവർ സംബന്ധിച്ചു.