veda

കോഴിക്കോട്: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു മലപ്പുറം രാമനാട്ടുകര വേദവ്യാസ എൻജിനിയറിംഗ് കോളേജിൽ 'നാളെക്കൊരു തണൽ' പദ്ധതിക്ക് തുടക്കമിട്ടു. വൃക്ഷ തൈകൾ നട്ടു പ്രിൻസിപ്പൽ ഡോ.സംഗീത സുകുമാരൻ ഉദ്ഘാടനം നിർവഹിച്ചു. വകുപ്പ് മേധാവികൾ മാത്രം പങ്കെടുത്തു. അദ്ധ്യാപകരും വിദ്യാർത്ഥികളും വീട്ടുപരിസരങ്ങളിൽ തണൽ മരങ്ങൾ നട്ടു.

'മാലിന്യമുക്ത ഹരിതവാഹനങ്ങൾ ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറോളം പേർ സംബന്ധിച്ചു.