kdc

കോഴിക്കോട്: സഹകരണ ബാങ്കുകളുടെ അനുഭവങ്ങളും മുന്നേറ്റങ്ങളും പുതു തലമുറയ്ക്കും സഹകാരികൾക്കും മാർഗദർശകമാവണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കേരള ബാങ്കിൽ ലയിച്ച കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ 102 വർഷത്തെ ചരിത്രം അടയാളപ്പെടുത്തുന്ന സ്മരണികയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് നിബന്ധനകൾ പാലിച്ച് കൊയിലാണ്ടി മുനിസിപ്പൽ ഓഫീസിന് മുൻപിൽ നടന്ന ചടങ്ങിൽ കെ. ദാസൻ എം.എൽ.എ മന്ത്രിയിൽ നിന്ന് സ്‌മരണിക ഏറ്റുവാങ്ങി. കൊയിലാണ്ടി മുനിസിപ്പൽ ചെയർമാൻ അഡ്വ. കെ. സത്യൻ, കേരള ബാങ്ക് കോഴിക്കോട് മേഖലാ ജനറൽ മാനേജർ കെ.പി. അജയകുമാർ, കേരള ബാങ്ക് സീനിയണൽ മാനേജറും സ്മരണികയുടെ എഡിറ്ററുമായ സുനിൽ കെ. ഫൈസൽ, റിട്ടേർഡ് സീനിയർ മാനേജർ എം.എം. അജയൻ എന്നിവർ പങ്കെടുത്തു.