വടകര: ആയഞ്ചേരി ചേറ്റുകെട്ടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാഞ്ഞിരാട്ടുതറയിൽ മുഹമ്മദ് എടക്കുടി കഴിഞ്ഞ ഫെബ്രുവരിയിൽ വാങ്ങിയ കാറാണ് ഓട്ടത്തിനിടെ കത്തി നശിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലിന് മുഹമ്മദ് ഭാര്യയ്‌ക്കൊപ്പം ആയഞ്ചേരിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
വണ്ടിക്ക് സൈഡ് കൊടുത്തയാളാണ് കാറിന് തീപിടിച്ച കാര്യം വിളിച്ച് പറിഞ്ഞത്. തുടർന്ന് മുഹമ്മദു ഭാര്യയും കാറിൽ നിന്ന് ഇറങ്ങിയോടിയതിനാൽ വൻദുരന്തം ഒഴിവായി. നിമിഷ നേരം കൊണ്ട് കാർ പൂർണമായും കത്തി നശിച്ചു. വടകരയിൽ നിന്നെത്തിയ ഫയർ ഫോഴ്സാണ് തീയണച്ചത്. ഏകദേശം ഒമ്പത് ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. ഫയർ ഫോഴ്സിലെ സനോജ് കുമാർ, റിനീഷ്, ശ്രീകാന്ത്, ശിജു, ഇർഷാദ്, ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.