കോഴിക്കോട്: നാദാപുരം കുറ്റല്ലൂർ വനവാസി ഊരിലെ കുട്ടികൾക്ക് എ.ബി.വി.പിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യം ഒരുക്കി. ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ക്ലാസുകളിൽ പങ്കെടുക്കുവാനും പുസ്തകങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിനായി വിദ്യാർത്ഥി സേവാ കേന്ദ്രങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കുറ്റല്ലൂർ വനവാസി കോളനിയിൽ എ.ബി.വി.പി ടെലിവിഷൻ നൽകിയത്.
നാദാപുരം നഗർ പ്രസിഡന്റ് നിതിൻ മാഷ്, സെക്രട്ടറി സനൽ എന്നിവർ ചേർന്ന് വിദ്യാർത്ഥി സേവാ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു . ആർ.എസ്.എസ് വടകര സംഘ ജില്ലാ ഗ്രാമ വികാസ് പ്രമുഖ് എ.പി.കണാരൻ ആർ.എസ്.എസ് നാദാപുരം ഖണ്ട് സേവാ പ്രമുഖ് സി.ടി.കെ സുധീഷ് ബാബു, എ.ബി.വി.പി നാദാപുരം നഗർ ജോയന്റ് സെക്രട്ടറി അർജുൻ ബാബു, മുൻ നഗർ സെക്രട്ടറി രാഹുൽ എന്നിവർ പങ്കെടുത്തു. പാഠ പുസ്തകങ്ങൾ, ട്യൂഷൻ ക്ലാസുകൾ എന്നിവയും എ.ബി.വി.പി നൽകും.