കോഴിക്കോട്: സ്‌കൂൾ പാഠ്യപദ്ധതിയിൽ പ്രകൃതിയെക്കുറിച്ചുള്ള പാഠങ്ങൾ ഉൾക്കൊള്ളിക്കണമെന്ന് സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ നടന്ന ഫലവൃക്ഷത്തൈ നടൽ ചടങ്ങിൽ ആർ.എസ്.എസ് സംസ്ഥാന സഹപ്രചാർ പ്രമുഖ് ഡോ. എൻ.ആർ. മധുവിൽ നിന്ന് വൃക്ഷത്തൈ സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് മഹാനഗർ സേവാപ്രമുഖ് പി. ബൈജു അദ്ധ്യക്ഷത വഹിച്ചു. ഹരിത ഭവന പ്രതിജ്ഞ സി.പി.ജി രാജഗോപാൽ ചൊല്ലിക്കൊടുത്തു. കെ. ജഗത്ത്, ടി.വി. ശേഖരൻ, ശശിധരൻ, കെ. കൃഷ്ണകുമാർ, കെ. സബീഷ്, ടി. സുധീഷ് എന്നിവർ പങ്കെടുത്തു. സേവാഭാരതി പാറോപ്പടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഉദ്ഘാടനം ചലച്ചിത്ര നടൻ ജോയ് മാത്യു, കെ. ഗോപിയിൽ നിന്ന് ഏറ്റുവാങ്ങിക്കൊണ്ട് നിർവഹിച്ചു. ചേവരമ്പലം വാർഡ് കൗൺസിലർ ഇ. പ്രശാന്ത് കുമാർ, എം.സി. പ്രകാശൻ, പി.വി. കൃഷ്ണകുമാർ, കെ. ദിനേശൻ, ടി. നിധീഷ് എന്നിവർ പങ്കെടുത്തു. സേവാഭാരതി മാങ്കാവ് യൂണിറ്റ് സംഘടിപ്പിച്ച ചടങ്ങിൽ ടി.എം. മണികണ്ഠനിൽ നിന്ന് വൃക്ഷത്തൈ സ്വീകരിച്ചു കൊണ്ട് എഴുത്തുകാരൻ പി.ആർ. നാഥൻ ഉദ്ഘാടനം നിർവഹിച്ചു. ജി. ബാലകൃഷ്ണൻ, ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഉടുമ്പ്രയിൽ നടന്ന ചടങ്ങിൽ പി. ബൈജുവിൽ നിന്ന് വൃക്ഷത്തൈ സ്വീകരിച്ചു കൊണ്ട് റിട്ട. ജില്ലാ ജഡ്ജി വി. ജയറാം ഉദ്ഘാടനം നിർവഹിച്ചു.