കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ വടക്കൻ കേരളത്തിൽ നിന്ന് കൂടുതൽ ശ്രമിക് ട്രെയിനുകൾ. കോഴിക്കോട്ട് നിന്ന് മൂന്ന് ട്രെയിനുകളിലായി നാലായിരത്തിലധികം തൊഴിലാളികൾ ബംഗാളിലെക്കു പോയി. ചൊവ്വാഴ്ച വരെ വിവിധ കേന്ദ്രങ്ങളിലേക്ക് കൂടുതൽ ശ്രമിക് ട്രെയിനുകൾ കോഴിക്കോട്ട് നിന്ന് യാത്ര പുറപ്പെടും.
ഇന്ന് മുതൽ 10 വരെ കണ്ണൂരിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് ശ്രമിക് എക്‌സ്‌പ്രസുകളുണ്ടാകും. ഇന്ന് ഒഡീഷയിലേക്കും ബംഗാളിലേക്കുമാണ് ട്രെയിനുകളുള്ളത്. 8, 9, 10, തീയതികളിലും കണ്ണൂരിൽ നിന്ന് ബംഗാളിലേക്ക് ശ്രമിക് ട്രെയിനുണ്ടാകും. നാളെ കാഞ്ഞങ്ങാട്ടു നിന്ന് ഒഡീഷയിലേക്ക് സർവീസ് നിശ്ചയിച്ചിരിക്കുന്ന ട്രെയിനിന് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചു.