കോഴിക്കോട്: കൊവിഡ് കാലത്ത് സർക്കാരിന് കൈത്താങ്ങായി റെഡ് ടീം ഹാക്കർ അക്കാഡമി. സൈബർ സെക്യൂരിറ്റി രംഗത്തെ കേരളത്തിലെ മുൻ നിര സ്ഥാപനമായ റെഡ് ടീം, കേരള പൊലീസ് സൈബർ ഡോം കോഴിക്കോടിന്റെയും 'കാലിക്കറ്റ് ഫോറം ഫോർ ഐ.ടി (കാഫിറ്റ്) യുടെയും ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ 'ക്യാപ്ചർ ദി ഫ്‌ളാഗ്' എന്ന 'എത്തിക്കൽ ഹാക്കിങ്' മത്സരം നടത്തി. മത്സരത്തിലൂടെ ലഭിച്ച തുകയും റെഡ് ടീമിന്റെ 'കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി' (സി.എസ്.ആർ) ഫണ്ടിൽ നിന്ന് സമാഹരിച്ച തുകയും ചേർത്ത് 25000 രൂപ കമ്പനി സ്ഥാപകനും ഡയറക്ടറുമായ ജൈസൽ അലി 'കാലിക്കറ്റ് ഫോറം ഫോർ ഐ.ടി' (കാഫിറ്റ്) പ്രസിഡന്റ് ഹാരിസ് പി.ടിയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ സാംബശിവറാവുവിന് കൈമാറി.