വടകര: ടി.വി, മൊബൈല്‍ സൗകര്യം ഇല്ലാത്ത ഏറാമല ഗ്രാമപഞ്ചായത്തിലെ 23 വിദ്യാര്‍ത്ഥികള്‍ക്ക് ഏറാമല സര്‍വീസ് സഹകരണ ബാങ്ക് സൗജന്യമായി ടി.വി നൽകി. തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് എൽ.ഇ.ഡി ടി.വിയും ഡി.ടി.എച്ഛ് കണക്ഷനുമാണ് നൽകിയത്. ടി.വിയും ഡി.ടി.എച്ച് ഉപകരണങ്ങളും പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്‌കരന് ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ കൈമാറി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.കെ. കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബേങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സി. നിഷ, ബി.പി.ഒ വി.വി. വിനോദ്, പഞ്ചായത്ത് സെക്രട്ടറി സി. സുരേഷ്, എന്‍. ബാലകൃഷ്ണന്‍, പി.ഇ.സി കണ്‍വീനര്‍ ജയേഷ്, സുഷമ, ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ മാനേജര്‍ ടി.കെ. വിനോദന്‍ സ്വാഗതവും ഒ. മഹേഷ് കുമാര്‍ നന്ദിയും പറഞ്ഞു.