lockel-must
പടം : കടലുണ്ടി ശ്രീദേവി എ.യു.പി സ്കൂളിൽ നിന്നു വിരമിച്ച പ്രധാനാദ്ധ്യാപിക എൻ. സീതാദേവി സ്കൂളിലെ വിദ്യാർത്ഥിനി കെ.സൂര്യയ്ക്ക് ടി.വി നൽകുന്നു.

ഫറോക്ക്: ലോക്ക് ഡൗൺ കാലത്ത് വിരമിച്ച പ്രധാനാദ്ധ്യാപിക വിടവാങ്ങൽ വ്യത്യസ്തവും മാതൃകാപരവുമാക്കി ശ്രദ്ധ നേടി. കടലുണ്ടി ശ്രീദേവി എ.യു.പി സ്കൂൾ പ്രധാനാദ്ധ്യാപിക എൻ.സീതാദേവിയാണ് 37 വർഷത്തെ സേവനത്തിനു ശേഷമുള്ള പടിയിറക്കം കുണ്ടായിത്തോടുള്ള ശാന്തി ഭവനിലെ അന്തേവാസികളായ 65 വയോജനങ്ങൾക്ക് ഭക്ഷണം വിളമ്പിയും പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കിയായ വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിനായി ടി. വി നൽകിയും വ്യത്യസ്തമാക്കിയത്. വിദ്യാർത്ഥിക്ക് ടി.വി സമ്മാനിക്കുന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പി.റസൂൽ , അദ്ധ്യാപിക കെ.ടി.ഷെരീഫ എന്നിവർ പങ്കെടുത്തു. ഭർത്താവായ നല്ലൂർ ഗവ.യു.പി സ്കൂളിൽ നിന്നു വിരമിച്ച അദ്ധ്യാപകൻ പി.പി. രാമചന്ദ്രൻ ടീച്ചറുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി കൂടെ ഉണ്ടായിരുന്നു.