ഫറോക്ക്: ഫറോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നു പേർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കണമെന്ന് പൊലീസ് മുന്നറിയിപ്പു നൽകി. ഇതു സംബന്ധിച്ച് പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് മൈക്ക് പ്രചാരണം നടത്തി. കടകളിൽ പോകുന്നവർ മാസ്ക് ​ധരിക്കണമെന്നും നിശ്ചിത അകലം പാലിക്കണമെന്നും പൊലീസ് അറിയിച്ചു. ​കൊ​വിഡ് പ്രോട്ടോകോൾ ലംഘിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയി​ച്ചു .