കടലുണ്ടി: കടലുണ്ടി പഞ്ചായത്തിലെ കടലുണ്ടിക്കടവ് പ്രദേശത്ത് കഴിഞ്ഞ പ്രളയകാലത്ത് അടിഞ്ഞുകൂടിയ എക്കൽ നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ കടലുണ്ടി ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അക്ഷയ് മുണ്ടേങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. തോലിയിൽ പ്രവീഷ്, പനക്കൽ രമേശൻ, കെ.എസ്.വിഷ്ണു, എം.പി.ബിന്ദു എന്നിവർ പ്രസംഗിച്ചു.