കോഴിക്കോട്: പാളയം മുഹ്‌യുദ്ദീൻ പള്ളി ഉടൻ തുറക്കില്ല. നഗര മദ്ധ്യത്തിലെ പള്ളിയായതിനാൽ സർക്കാർ വ്യവസ്ഥകൾ പാലിക്കാൻ വിഷമമായതിനാലാണ് തത്ക്കാലം തുറക്കേണ്ടതില്ലെന്ന് പള്ളി പരിപാലന കമ്മിറ്റി തീരുമാനിച്ചത്.
ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും സുരക്ഷ ഒരുക്കാനും പള്ളിയിൽ എത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനും പ്രയാസമുണ്ടെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ. നിയന്ത്രണങ്ങൾ മാറ്റിയതിന് ശേഷം തുറക്കാനാണ് പള്ളി കമ്മിറ്റിയുടെ തീരുമാനം.