photo
പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തലയാട് പബ്ലിക്ക് ലൈബ്രറിയിൽ ആരംഭിച്ച ഓൺലൈൻ പഠന കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കമലാക്ഷി ഉദ്ഘാടനം ചെയ്യുന്നു

തലയാട്: തലയാട് പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠന കേന്ദ്രം ആരംഭിച്ചു . പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം.കമലാക്ഷി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി . ഉസ്മാൻ, വാർഡ് മെമ്പർ പി.ആർ.സുരേഷ്, ലൈബ്രറി സെക്രട്ടറി എം.പി.അജീന്ദ്രൻ, തലയാട് സ്കൂൾ പ്രധാനാദ്ധ്യാപിക മേരി എന്നിവർ പ്രസംഗിച്ചു. ടി.വിയും പഠന ഉപകരണങ്ങളും ലൈബ്രറി അംഗങ്ങളും പൊതുജനങ്ങളും സമാഹരിച്ചു നൽകി.

പഠനോപകരണങ്ങൾ ആവശ്യമുള്ള വിദ്യാർത്ഥികൾ ലൈബ്രറിയുമായി ബന്ധപ്പെടേണ്ടതാണ്.