കോഴിക്കോട്: വ്യവസായ-വാണിജ്യ വകുപ്പിന്റെ ടി.വി ചാലഞ്ചിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രം മുഖേന നൽകിയ 100 ടി.വി സെറ്റുകൾ മന്ത്രി ടി.പി.രാമകൃഷ്ണൻ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബിൽ നിന്ന് ഏറ്റുവാങ്ങി. വീടുകളിൽൽ ടി.വി, കമ്പ്യൂട്ടർ, സ്മാർട്ട്‌ഫോൺ സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് പഠനസൗകര്യമൊരുക്കാൻ സജ്ജീകരിക്കുന്ന 360 പൊതുപഠന കേന്ദ്രങ്ങളിലേക്കാണ് ടി.വി സെറ്റുകൾ കൈമാറിയത്.
ജില്ലയിലെ വ്യവസായികൾ, സഹകരണ സംഘങ്ങൾ, ചെറുകിട വ്യവസായ അസോസിയേഷൻ, ചേംബർ സംഘടനകൾ വിവിധ അസോസിയേഷനുകൾ തുടങ്ങിയവർ സംഭാവന ചെയ്തതാണ് ടി.വി സെറ്റുകൾ. ജില്ലാ കളക്ടർ സാംബശിവ റാവു, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.പി.മിനി, സമഗ്രശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. എ. കെ. അബ്ദുൾഹക്കീം, ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുനിൽ നാഥ്, ജില്ലാ മിനി വ്യവസായ എസ്റ്റേറ്റ് എം.ഡി പി .ശശികുമാർ, എം.കെ .ബലരാജൻ, ഐ. ഗിരീഷ് എന്നിവർ പങ്കെടുത്തു.