വടകര: ഡി.വൈ.എഫ്.ഐ ടി.വി ചാലഞ്ചിലൂടെ ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നു . ഓൺലൈൻ സൗകര്യമില്ലാത്ത 20 വിദ്യാർത്ഥികൾക്ക് ഡി.വൈ.എഫ്.ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി ടി .വി നല്കും. അഡ്വ: രാംദാസിന്റെ മകൾ മാനസയിൽ നിന്ന് ആദ്യ ടി.വി ഏറ്റുവാങ്ങി ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ലിജീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ.പി.ജിതേഷ്, പ്രസിഡന്റ് കെ.ഭാഗീഷ്, ട്രഷർ എൻ.നിധിൻ, എസ്. ആശിഷ് എന്നിവർ പങ്കെടുത്തു.