തിരുനെല്ലി: തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ നിന്ന് ചാടിപ്പോയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കോട്ടയം വാകത്താനം ചിറ്റേടത്ത് മണിക്കുട്ടനാണ് (42) ചാടിപ്പോയത്. കർണാടകയിൽ നിന്ന് ജൂൺ നാലിന് തോൽപ്പെട്ടി ചെക്ക് പോസ്റ്റിലൂടെ അനധികൃതമായാണ് ഇയാൾ വയനാട്ടിലെത്തിയത്. തുടർന്ന് പഞ്ചായത്ത് അധികൃതർ ഇടപ്പെട്ട് തോൽപ്പെട്ടിയിലെ സ്വകാര്യ ലോഡ്ജിൽ ക്വാറന്റൈനിലാക്കി. കഴിഞ്ഞ ദിവസം രാവിലെ ഭക്ഷണവുമായി ആരോഗ്യ പ്രവർത്തകർ എത്തിയപ്പോഴാണ് ഇയാൾ ചാടിപ്പോയ വിവരമറിഞ്ഞത്.