മുക്കം: കൂടരഞ്ഞി ഉറുമി ജലവൈദ്യുത പദ്ധതിക്കു സമീപം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽ പെട്ട് കാണാതായി. മുക്കം പൂളപ്പൊയിൽ ഹാനി റഹ്മാനെ (17) യാണ് കാണാതായത്. ഇന്നലെ മൂന്നു മണിയോടെയാണ് സംഭവം. രണ്ടു ബൈക്കുകളിൽ എത്തിയ നാലംഗ സംഘമാണ് കുളിക്കാനിറങ്ങിയത്. പൊടുന്നനെയുണ്ടായ മലവെള്ളപ്പാച്ചിലിൽ മൂന്നുപേർ ഓടി രക്ഷപ്പെട്ടെങ്കിലും ഹാനി റഹ്മാൻ ചെരിപ്പ് പാറയിൽ ഉടക്കി ഒഴുക്കിൽപ്പെടുകയായിരുന്നു. തിരുവമ്പാടി പൊലീസും മുക്കം അഗ്നിശമന സേനയും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.