നന്മണ്ട: നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ മൂന്ന് സഹോദരിമാർക്ക് ഓൺ ലൈൻ പഠനത്തിനായി സ്കൂളിലെ സ്റ്റുഡൻഡ് പൊലീസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ടി.വി സമ്മാനിച്ചു. പ്രധാനാദ്ധ്യാപകൻ അബൂബക്കർ സിദ്ദിഖും പി.ടി.എ പ്രസിഡന്റ് അനൂപ് കുമാറും ചേർന്ന് കുട്ടികൾക്ക് ടി.വി കൈമാറി. മദർ പി.ടി.എ സലീന റഹീം, എസ്.പി.സി ഓഫീസർ കെ.ഷിബു, കാഡറ്റ് ശ്രീരാഗ്, പി.വി.റിജുൽ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ രണ്ടു വർഷമായി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ചെലവുകളും എസ്.പി.സിയാണ് വഹിക്കുന്നത്.