news
കുന്നുമ്മൽ ബി.ആർ.സിയുടെ മരചങ്ങാതി പദ്ധതി അയന സരേഷ് വൃക്ഷത്തൈ നട്ട് തുടക്കമിടുന്നു

കുറ്റ്യാടി: സമഗ്ര ശിഷാ അഭിയാൻ കുന്നുമ്മൽ ബി.ആർ.സിയിലെ തീവ്രചലന പരിമിതിയുള്ള കുട്ടികൾ പരിസ്ഥിതി ദിനത്തിൽ സ്വന്തം വീട്ടുപറമ്പിൽ ഫല വൃക്ഷത്തൈ നട്ട് 'മരചങ്ങാതി 'പദ്ധതിക്ക് തുടക്കമിട്ടു. ബി.ആർ.സിക്കു കീഴിലെ 60 വീടുകളിലാണ് ഫല വൃക്ഷത്തൈ നട്ടത്. അയന സരേഷ് വൃക്ഷത്തൈ നട്ട് തുടക്കം കുറിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.ജയരാജൻ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ കെ.കെ.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.പി.ആദിത്ത്, സമീർ പൂമുഖം, പി.പി.ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു.