dog

ബാലുശ്ശേരി: കിനാലൂരിലെ രാരോത്ത് മുക്ക് ഭാഗത്ത് പേപ്പട്ടിയുടെ ആക്രമണത്തിൽ അച്ഛനും മകനുമുൾപ്പെടെ എട്ടു പേർക്ക് പരിക്കേറ്റു. കിനാലൂർ ആര്യൻ കുന്നത്ത് താഴെ കോളനിയിലെ താമസക്കാരനായ മണവയൽ ബൈജു (42), മകൻ ആതി ദേവ് (8), ആര്യൻ കുന്നത്ത് ശൈലജ (48), തൈക്കണ്ടി പ്രബിഷ (28), ആര്യൻ കുന്നത്ത് ലക്ഷ്മി (75), തെക്കെയിൽ സുനി (45), പുളിഞ്ചോട്ടിൽ മുഹമ്മദ് (53), കൊട്ടാരത്തിൽ കോളനിയിൽ അനുശ്രീ (17) എന്നിവർക്കാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. പരിക്കേറ്റവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇവരെ മെഡിക്കൽ കോളേജ്, ബീച്ച് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി.