img202006

മുക്കം: എം.വി.ആർ കാൻസർ സെന്ററിന്റെ സഹകരണത്തോടെ 'റൂട്‌സ് കക്കാട്" രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കാരശ്ശേരി പഞ്ചായത്തംഗം ജി. അബ്ദുൽ അക്‌ബർ ഉദ്ഘാടനം ചെയ്തു. ഡോ. നിത്തിൻ ഹെന്റി, ഷാഹിദ് കുന്നത്ത്, എം.ടി. ഫഹദ്, യാസീൻ പുന്നമണ്ണ്, അജ്മൽ മാളിയേക്കൽ, കെ.പി. വാഹിദ്, പി. അൻസാബ്, പി. നസീബ, ഷാഹിൽ ചെറുവാടി, ഫവാസ് ചാലിൽ എന്നിവർ നേതൃത്വം നൽകി. കക്കാട് ഇസ്‌ലാമിക് സെന്ററിൽ നടന്ന ക്യാമ്പിൽ അമ്പതോളം പേർ പങ്കെടുത്തു.