കോഴിക്കോട്: ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുവദിച്ചെങ്കിലും സാമൂഹ്യ വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ നിയന്ത്രണത്തിലുള്ള പള്ളികൾ ഉടൻ തുറക്കില്ല. ഓൺലൈനിൽ വഴി ഇന്നലെ ചേർന്ന സംസ്ഥാന ജനറൽ കൗൺസിലിലാണ് തീരുമാനം.
സംസ്ഥാന പ്രസിഡന്റ് പി.എൻ.അബ്ദുൽ ലത്തീഫ് മദനി അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ, ഹുസൈൻ സലഫി, അബൂബക്കർ സലഫി, ഫൈസൽ മൗലവി പുതുപ്പറമ്പ്, ഹാരിസ് ബ്‌നു സലീം, ഹുസൈൻ കാവനൂർ, സി.പി സലീം തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ കൗൺസിലിൽ മുന്നൂറിലധികം അംഗങ്ങൾ പങ്കെടുത്തു.