രാമനാട്ടുകര: ​കൊ​വിഡ് - 19 വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ നിസ്ക്കാര പള്ളികൾ ഉൾപ്പെടെ മുഴുവൻ പള്ളികളും രണ്ടാഴ്ചത്തേക്ക് തുറക്കാതെ നിലവിലെ അവസ്ഥ തുടരാൻ മഹല്ല് കോ ഓർഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. 21 ന് വീണ്ടും യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി പള്ളികൾ തുറക്കുന്ന കാര്യം തീരുമാനിക്കാനും ധാരണയായി. യോഗത്തിൽ ചെയർമാൻ പാണ്ടികശാല മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ പ്രൊഫ. എ.കെ.അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. വി.എം.അബ്ദുൽ റസാഖ്, എം.സെയ്തലവി, പി.ഇ.ഖാലിദ്, പി.വി.ഷാഹുൽ ഹമീദ്, പാച്ചീരി സെയ്തലവി, കെ.കെ.മുഹമ്മദ് കോയ, എൻ.പി.അഹമ്മദ് കുട്ടി ഹാജി, എം.അബൂബക്കർ, എൻ.എം. ജാഫർ, കെ. അബ്ദുൽ അസീസ്, എൻ.മുസ്തഫ, എ.അബ്ദുല്ല എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ കല്ലട മുഹമ്മദലി സ്വാഗതവും വി.എം.ഷരീഫ് നന്ദിയും പറഞ്ഞു.